ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം ബഹിരാകാശ യാത്ര നടത്തിയ ശുക്ള 18 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തങ്ങിയിരുന്നു. ഇവിടെ നിന്ന് അദ്ദേഹം പ്രധാനമന്ത്രിയോടു ഫോണില്‍ സംസാരിക്കുകയും ചെയ്തു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യത്തിന് ശുഭാംശു ശുക്ളയുടെ അനുഭവങ്ങള്‍ മുതല്‍ക്കൂട്ടാകും.
ഒരു വര്‍ഷമായി ബഹിരാകാശ യാത്രയ്ക്കുള്ള പരിശീലനത്തിലായിരുന്നു ശുക്ള. സഹപ്രവര്‍ത്തകരുമായി പിരിയേണ്ടിവരുന്നത് വേദനയുണ്ടാക്കുന്നുവെങ്കിലും നാട്ടിലെ പ്രിയപ്പെട്ടവരോടൊത്തു ചേരാനുള്ള തിടുക്കത്തിലാണു താനെന്നു യുഎസില്‍ നിന്നുള്ള യാത്രയ്ക്കിടെ പറഞ്ഞു.

Comments: